BREAKINGKERALA
Trending

ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും, ആര്‍ക്കൊപ്പമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെ: പി വി അന്‍വര്‍

മലപ്പുറം: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അന്‍വര്‍. പാര്‍ട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.
‘പാര്‍ട്ടി നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ പൊലീസ് സംവിധാനമെത്തി നില്‍ക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസുകളില്‍ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കര്‍ഷക തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും പോലുളള സാധാരണക്കാരാണ്. ഈ പാര്‍ട്ടിക്ക് വേണ്ടി അവര്‍ ജീവന്‍ കൊടുക്കും. ആ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇവിടെയുളള ലോക്കന്‍ നോതാക്കളാണ്. അവര്‍ക്ക് സാധാരണക്കാര്‍ക്ക് വേണ്ടി പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസിലേക്ക് സാധാരണക്കാര്‍ക്ക് വരാന്‍ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കല്‍ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്’.
‘സ്വര്‍ണ്ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂര്‍ദ്ധാബാദ് വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ രംഗത്തിറങ്ങണമെന്ന ഗോവിന്ദന്റെ ആഹ്വാനത്തോട് അന്‍വര്‍ പ്രതികരിച്ചു. 2016 ല്‍ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനം നല്‍കിയ തിരിച്ചടിയാണ്. വടകരയില്‍ തോറ്റത് കെ കെ ശൈലജയുടെ ടീച്ചറുടെ കുഴപ്പം കൊണ്ടല്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാര്‍ട്ടി സഖാക്കളുടെ വിഷയങ്ങളില്‍ താന്‍ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ല’.
ഞാന്‍ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാര്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സാധാരണ പാര്‍ട്ടിക്കാര്‍ക്ക് ഒപ്പമാണ് ഞാന്‍. ആര്‍ക്കൊപ്പം വേണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടേ. യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. അതിന് തന്റെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button