BREAKING NEWSLATESTNATIONAL

ആവശ്യത്തിലധികം ഓക്‌സിജനുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കൂ; മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൈവശം ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഇക്കാര്യം അഭ്യര്‍ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയതായി കെജ്‌രിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് ഡല്‍ഹി നേരിടുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തിലും വന്‍വര്‍ധനയാണ് ഡല്‍ഹിയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുപതിനായിരത്തില്‍ അധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെഡിക്കല്‍ ഓക്‌സിജന്‍, മരുന്നുകള്‍, ഐ.സി.യു. കിടക്കകള്‍ എന്നിവയുടെ അഭാവം ഡല്‍ഹിയുടെ ആരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. വെള്ളിയാഴ്ച 348 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ചെറുതും വലുതുമായ ആശുപത്രികള്‍ തങ്ങളുടെ ഓക്‌സിജന്‍ ശേഖരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button