SPORTSFOOTBALL

ആവേശപോരാട്ടത്തില്‍ ലോര്‍ഡ്‌സ്, കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചു കെട്ടി

കൊച്ചി : നാലാമത് കേരള വനിതാ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ലോര്‍ഡ്‌സ് എഫ്. എ സമനിലയില്‍ പിടിച്ചു നിര്‍ത്തി. 44.
ഈ സീസണിലെ ആദ്യന്തം ഏറ്റവും ആവേശകരമായ ഫുട്‌ബോളാണ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇരുടീമുകളും പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങള്‍ എല്ലാം തീര്‍ത്തും ഏകപക്ഷീയമായിരുന്നുവെങ്കില്‍ ലോര്‍ഡ്‌സ് കേരള ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തില്‍ കളിയും കഥയും മാറി. തുടക്കം മുതല്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കാനാവാത്ത നിലയിലായി. ഒരുഘട്ടത്തില്‍ ലോര്‍ഡ്‌സ് 31നു മുന്നില്‍ കയറിയത് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു. അവസാന വിസിലിനു തൊട്ടു മുന്‍പ് കേരള ബ്ലാസറ്റേഴ്‌സ് 43 നു ലീഡ് ചെയ്തു നില്‍ക്കെയാണ് ലോര്‍ഡ്‌സ് സമനില ഗോള്‍ കണ്ടെത്തിയത്. മത്സരം സമനിലയിലാണെങ്കിലും ആഹ്ലാദത്തില്‍ ആറാടിയത് ലോര്‍ഡ്‌സ് എഫ്. എ എന്നു വ്യക്തം.
ഏഴാം മിനിറ്റ്ില്‍ വലത്തെ വിംഗില്‍ നിന്നും മാളവികയുടെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു തൊട്ടു താഴക്കുടി വലയിലേക്ക് 10.. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദത്തിനു ആയുസ് ഉണ്ടായില്ല. ഗോള്‍കീപ്പറുടെ കയ്യില്‍ നിന്നും വഴുതി വീണ പന്ത് വലയിലാക്കി ഇന്ദുമതി കതിരേശന്‍ 17ാം മിനിറ്റില്‍ ലോര്‍ഡ്‌സിനെ ഒപ്പമെത്തിച്ചു 11. 30ാം മിനിറ്റല്‍ കോര്‍ണര്‍ കിക്കിനെ തുടര്‍ന്നു കിട്ടിയ അവസരം ഹെഡ്ഡറിലൂടെ വിന്‍ തെയിങ്കി തുന്‍ ഗോളാക്കിയതോടെ ലോര്‍ഡ്‌സ് 21നു മുന്നില്‍.
കളിയിലെ താരമായി മാറിയ ഇന്ദുമതിയുടെ ഡ്രിബ്ലിങ് സ്‌കില്‍ ലോര്‍ഡ്‌സിനെ 31നു മുന്നില്‍ എത്തിച്ചു. ഗോള്‍കീപ്പറെകൂടി കബളിപ്പിച്ചാണ് ദേശീയ താരം ഇന്ദുമതിയുടെ രണ്ടാംം ഗോള്‍.
ആദ്യ പകുതിയിലെ നടുക്കത്തില്‍ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഉണര്‍ന്നു. മനോഹരമായ ലോങ് റേഞ്ചരിലൂടെ മുസ്‌കാന്‍ സുബ കളി 32ല്‍ എത്തിച്ചു. സമനില നേടാന്‍ കിട്ടിയ പെനാല്‍ട്ടി അവസരം തുലച്ചെങ്കിലും മൂന്നു മിനിറ്റിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ പ്രിയങ്ക മത്സരം 33 ല്‍ എത്തിച്ചു. തുടര്‍ന്നു വിജയത്തിലേക്കു ലക്ഷ്യം വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപറ്റന്‍ പ്രിയങ്കദേവിയുടെ രണ്ടാം ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിനു 43 നു മുന്നില്‍. ഇതോടെ വിജയം ഉറപ്പിച്ച നിലയില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ അവസാന വിസിലിനു ഒരു മിനിറ്റു മുന്‍പ് എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റില്‍ കളിയിലെ താരമായ ഇന്ദുമതിയുടെ ഹാട്രിക് ഗോള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. അവസാന വിസിലൂതുമ്പോള്‍ മത്സരം 44നു സമനിലയില്‍. ഈ സീസണിലെ ആദ്യ സമനിലയിലേത്തിയ മത്സരം ആണിതെന്ന സവിശേഷതയും
ബുധനാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കേരള യൂണൈറ്റഡ്, എസ്ബിഎഫ്എ പൂവാറിനെ നേരിടും. പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു മൂന്നു മത്സരങ്ങളില്‍ നിന്നും ഏഴ് പോയിിന്റായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ലോര്‍ഡ്‌സ് എഫ് എയ്ക്ക് നാല് പോയിന്റും. ആറ് പോയിന്റ് നേടിയ ബാസ്‌കോ എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker