BUSINESSBUSINESS NEWS

ആശീര്‍വാദ് മൈക്രോഫിനാന്‍സിന് 15 ദശലക്ഷം ഡോളറിന്റെ രാജ്യാന്തര വായ്പ

കൊച്ചി: മണപ്പുറം ഫിനാന്‍സ് സബ്‌സിഡിയറിയും ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയുമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് യുഎസ്എ ആസ്ഥാനമായ വേള്‍ഡ് ബിസിനസ് കാപിറ്റലിന്റെ 15 ദശലക്ഷം ഡോളള്‍ വായ്പാ സഹായം. യുഎസ് സര്‍ക്കാരിനു കീഴിലുള്ള യുഎസ് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ പിന്തുണയോടെയാണ് ഏഴു വര്‍ഷം കാലവാധിയുള്ള ഈ വാണിജ്യ വായ്പ.
‘വെല്ലുവിളികള്‍ ഏറെ നിറഞ്ഞ ഈ ഘട്ടത്തില്‍ ഒരു രാജ്യാന്തര സ്ഥാപനവുമായുള്ള ഈ ഇടപാട് മൈക്രോഫിനാന്‍സ് മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതും ആശീര്‍വാദ് എക്കാലത്തും പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹത്തെ ഊട്ടിഉറപ്പിക്കുന്നതുമാണ്’ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് എം.ഡി രാജ വൈദ്യനാഥന്‍ പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker