LATESTNATIONALPOLITICSTOP STORY

ആശുപത്രിയിൽ കഴിയുന്ന ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി

ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker