സംവിധായകന്‍ ആഷിഖ് അബുവിനെതിരെ സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചില തത്പര കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് അത്യന്തം അപലപനീയമാണെന്ന്’ എ.ഐ.വൈ.എഫ്. സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയില്‍ അറിയിച്ചു. ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പര്‍ദ്ദ വളര്‍ത്തുന്നതുമായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
മലയാള സിനിമക്കും സാംസ്‌കാരിക മേഖലക്കും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സമകാലിക സംഭവ വികാസങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും, അദ്ദേഹത്തിന്നെതിരായ ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും അറിയിച്ചു.
എഐവൈഎഫ് ഫേസ്ബുക്കില്‍ കുറിച്ചത്
സംവിധായകന്‍ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല.
സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ തുറന്നു പറയുകയും സ്ത്രീ സുരക്ഷയും തൊഴിലാളി ചൂഷണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്
നേരിന്റെ പക്ഷത്ത് നില കൊള്ളുകയും ചെയ്യുന്ന സംവിധായകന്‍ ആഷിഖ് അബുവിനെതിരെ സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചില തത്പര കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അറിയിച്ചു.
ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പര്‍ദ്ദ വളര്‍ത്തുന്നതുമായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
മലയാള സിനിമക്കും സാംസ്‌കാരിക മേഖലക്കും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സമ കാലിക സംഭവ വികാസങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തിന്നെതിരായ ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു.