ENTERTAINMENT

ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായണൻ,സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങൾ’ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേഷ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത രമേഷ് നാരായണൻ, സംവിധായകൻ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തി അദ്ദേഹത്തിനു കൈമാറി. തുടർന്ന് ജയരാജിൽനിന്ന് പുരസ്കാരം സ്വീകരിക്കുകയായിരുന്നു

ആസിഫ് അലിയോട് സംസാരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ രമേഷ് നാരായണൻ തയാറായില്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേഷ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേഷ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. സംഭവത്തിൽ ആസിഫ് അലി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button