കൊച്ചി : പ്രമുഖ മരുന്ന് നിര്‍മ്മാണ , വിതരണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ആസ്തമയ്ക്കായി ഇന്ത്യയില്‍ ആദ്യമായി ഇന്ഡാകാറ്റോള് മൊമെന്റാസോണ് ഫിക്സഡ് ഡോസ് സംയുക്തം അവതരി്പ്പിച്ചു.
ഈ നോവല്‍ ഫിക്സ്ഡ് ഡോസ് കോമ്പിനേഷന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെ രോഗലക്ഷണങ്ങള്‍ ക്രമപ്പെടുത്തുന്നതിലൂടെയും രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിലൂടെയും അനിയന്ത്രിതമായ ആസ്തമയെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഇന്ത്യന്‍ റെഗുലേറ്റര്‍ അംഗീകരിച്ച ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ബീറ്റാ അഗോണിസറ്റായ ഇന്ഡകാറ്ററോള്, ഇന്‍ഹേല്‍ഡ് കോര്ട്ടികോസറ്റീറോയിഡ് ആയ മൊമെന്റാസോണ് ഫുറോഎറ്റ് എന്നിവയുടെ നൂതന എഫ്ഡിസി വിപണനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക്.
ഇന്‍ഡമെറ്റ് എന്ന ബ്രാന്‍ഡ് നാമത്തില്‍ പുറത്തിറക്കിയ ഈ മരുന്ന് ഫലപ്രദമായ ആസ്തമ മാനേജ്മെന്റിനായി ഗുണനിലവാരമുള്ള മരുന്നുകളുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കും. 150 എംസിജി / 80,160, 320 എംസിജി എന്നീ മൂന്നു തലങ്ങളിലാണ് ഇന്ഡാമെറ്റ് ലഭ്യാകുന്നത്.
രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ മുന്‍നിരയിലാണെന്നു ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യ ഫോര്‍മുലേഷന്‍സ് മേധാവിയും ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായ അലോക് മാലിക് പറഞ്ഞു. അനിയന്ത്രിതമായ ആസ്തമയെ കൈകാര്യം ചെയ്യാ്# ലോകോത്തര നിലവാരമുള്ളതും താങ്ങാനാവുന്ന രീതിയിലുള്ളതുമായ മുതിര്‍ന്നവര്‍ക്കും 12 വയസുളള കുട്ടികള്‍ക്കും വേണ്ടിയുള്ള ചികിത്സയാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവും കാരണം കുട്ടികളെയും മുതിര്‍ന്നവരേയും ബാധിക്കുന്ന ഒരു പ്രധാന സാംക്രമികേതര രോഗമാണ് (എന്‍സിഡി) ഇന്ത്യയില്‍ 34 ദശലക്ഷത്തിലധികം ആളുകളെ ആസ്തമ ബാധിക്കുന്നു.
ഇത് ഓരോ വര്‍ഷവും ആയിരിക്കണക്കിന് മരണങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യാക്കാരില്‍ 27.9 ശതമാനം വൈകല്യവുമായി പൊരുത്തപെടുന്ന ജീവിത വര്‍ഷങ്ങളില്‍ ആസ്തമ മൂലമാണ് മരണനിരക്ക് മുന്നു മടങ്ങ് കൂടുതലും ആഗോള നിരക്കിസല് ഇത് രണ്ട് മടങ്ങ് കൂടുതലും . മൊത്തം ആസ്തമ രോഗികളില്‍ 49 ശതമാനവും അനിയന്ത്രിതമായ ആസ്തമയുള്ളവരാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും രോഗലണങ്ങള് നിയന്ത്രിക്കുന്നതിലൂടെയും തീവ്രത കുറയ്ക്കുന്നതിലൂടെയും അനിയന്ത്രിതമായ ആസ്തമയെ നിയന്ത്രിക്കാന്‍ ഇന്ഡാമെറ്റ് സഹായിക്കും.