അടുത്തിടെയാണ് നടി ഉര്‍വശി റൗട്ടേലയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. നടി ഒരു കുളിക്കുന്നതിന് തയ്യാറെടുക്കുന്നതിന്റെ 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയായിരുന്നു ഇത്. ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്നും അതല്ല അബദ്ധവശാല്‍ ലീക്കായ വീഡിയോ ആണെന്നും വാദമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥയേക്കുറിച്ച് ഉര്‍വശി റൗട്ടേല തന്നെ പറഞ്ഞിരിക്കുകയാണ്.
ഈ വീഡിയോ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഘുസ്‌പൈഠിയാ എന്ന ചിത്രത്തിലെ ഒരു രം?ഗമായിരുന്നെന്നാണ് ഉര്‍വശി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സിനിമയില്‍നിന്നുള്ള രം?ഗമാണെങ്കിലും വീഡിയോ ലീക്കായതില്‍ താന്‍ വളരെ അസ്വസ്ഥയായിരുന്നെന്നും ഉര്‍വശി ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ചാനലിനോട് പ്രതികരിച്ചു.
‘ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്‌സണല്‍ ക്ലിപ്പ് അല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ ഭാ?ഗമായുള്ള രം?ഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാര്‍ത്ഥജീവിതത്തില്‍ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആ?ഗ്രഹം.’ ഉര്‍വശി പറഞ്ഞു.
സിങ് സാബ് ദി ഗ്രേറ്റ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി, ഹേറ്റ് സ്റ്റോറി 4 പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് റൗട്ടേല. ചില ജനപ്രിയ മ്യൂസിക് വീഡിയോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഈയിടെ ബാലകൃഷ്ണ നായകനാവുന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന ചിത്രീകരണത്തിനിടെ ഉര്‍വശി റൗട്ടേലയ്ക്ക് പരിക്ക് പറ്റിയത് വാര്‍ത്തയായിരുന്നു. ഇതിനിടയിലാണ് താരത്തിന്റെ കുളിമുറി ദൃശ്യം എന്ന പേരില്‍ വീഡിയോ പ്രചരിച്ചത്.
100 1 minute read