Uncategorized

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’; ഹരീഷ് പേരടി

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ക്യാംപസിന് ആര്‍.എസ്.എസ് താത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുകയാണ്.

ഈ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം…’; എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമാണ് ഇതെന്ന് ആയിരുന്നു സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചത്. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ളക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നു പേരു നല്‍കുമെന്ന് കേന്ദ്രമന്ത്രി ഡോ ഹര്‍ഷവര്‍ധനാണ് ഇന്നലെ അറിയിച്ചത്.

Related Articles

Back to top button