മല്ലികാ ഷെരാവത്ത് ബോളിവുഡ് താരങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. ബോളിവുഡ് നായകന്‍മാര്‍ തന്നോട് മുമ്പ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു മല്ലിക ഷെരാവത്ത് വ്യക്തമാക്കിയത്. എന്നാല്‍ അത് ആരൊക്കെയാണ് എന്ന് പറയാന്‍ നടി മല്ലികാ ഷെരാവത്ത് തയ്യാറായിരുന്നില്ല. എന്നാല്‍ ആ സംഭവത്തെ കുറിച്ച് താരം കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയത് ചര്‍ച്ചയാകുകയാണ്.
മല്ലികാ ഷെരാവത്ത് ഫസ്റ്റ് ഇന്ത്യ ഫിലിമിയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്തായാലും ഞാന്‍ ഒരു കാര്യം പറയാം നിങ്ങളോട്. ഒരിക്കല്‍ ദുബായ്‌യില്‍ ഒരു വലിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുകായിരുന്നു. അത് മള്‍ട്ടി സ്റ്റാര്‍ സിനിമയായിരുന്നു. വന്‍ വിജയ ചിത്രമായി മാറിയിരുന്നു. ആളുകള്‍ക്ക് ആ സിനിമ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ കോമഡി കഥാപാത്രമാണ് ചെയ്തത്. അന്ന് ആ ചിത്രത്തിലെ നായകന്‍ തന്റെ വാതിലില്‍ രാത്രി 12 മണിക്ക് തട്ടാറുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുന്നു നടി. ശക്തിയായി അയാള്‍ തട്ടുന്നത് പതിവായിരുന്നു. ഒരു ഘട്ടത്തില്‍ നായകന്‍ ചിലപ്പോള്‍ തന്റെ മുറിയുടെ വാതില്‍ തകര്‍ത്ത് ഉള്ളിലോട്ട് വരുമെന്ന് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ പക്ഷേ സംഭവിച്ചിട്ടില്ല എന്നത് തന്റെ ഭാഗ്യമായി. പിന്നീടൊരിക്കലും അയാള്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു മല്ലികാ ഷെരാവത്ത്.
മല്ലികാ ഷെരാവത്ത് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്ത ആളാണ് താന്‍ എന്നതിനാല്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലര്‍ കരുതിയത്. നായകന്‍മാരില്‍ ചിലര്‍ തന്നെ രാത്രി വിളിച്ച് കാണാന്‍ ആവശ്യപ്പെടും. ഞാന്‍ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നത് എന്ന് തിരിച്ചു അവരോട് ചോദിക്കാറുണ്ടെന്ന് നടി വ്യക്തമാക്കുന്നു. സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാറില്ലേ എന്താണ് രാത്രിയില്‍ കണ്ടാല്‍ പ്രശ്‌നമെന്നാണ് തിരിച്ചു ചോദിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. നിരസിച്ചതിനാല്‍ പിന്നീട് താന്‍ ശരിക്കും സിനിമാ ഇന്‍ഡസ്ട്രിയിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു. വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറാകും എന്നാണ് താരങ്ങള്‍ കരുതിയത്. എന്നാല്‍ മൂല്യങ്ങളില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച താന്‍ ചെയ്യില്ലെന്നും മല്ലിക ഷെറാവത്ത് വ്യക്തമാക്കുന്നു.
മല്ലികാ ഷെരാവത്ത് ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് താരം ശ്രദ്ധയാകര്‍ഷിച്ചത്. വലിയ വിജയമായ ചിത്രമായിരുന്നു അത്. കളക്ഷനിലും ആ ചിത്രം നേട്ടമുണ്ടാക്കി.
192 1 minute read