LATESTOTHERSSPORTS

ഇംഗ്ലണ്ടിന്റെ ജയത്തോടെ വെംബ്ലി ഉണര്‍ന്നു

ലണ്ടന്‍ : ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ വെംബ്ലി സ്‌റ്റേഡിയം ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയത്തോടെ ഉണര്‍ന്നു. യുറോ കപ്പിന്റെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഏക ഗോളിന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.
57ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ്ങിിന്റേതാണ് വിജയ ഗോള്‍. ആദ്യമായാണ് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ ടീം യുറോകപ്പില്‍ തോല്‍വിയോടെ തുടക്കം കുറിക്കുന്നത്. അതേപോലെ ലോകകപ്പ് സെമിഫൈനലിലെ ക്രൊയേഷ്യയോട് ഏറ്റ തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ മധുരമായ പ്രതികാരം കൂടിയായി ഈ ജയം.
അലകടല്‍പോലെ ആഞ്ഞടിച്ച ഇംഗ്ലണ്ട് ആദ്യ 15 മിനിറ്റോളം കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. ഇതിനിടെ ഫോഡന്റെ ഗോള്‍ എന്നുറപ്പിച്ച ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. തുടക്കത്തില്‍ പതറിപ്പോയ ക്രൊയോഷ്യ മെല്ല കളിയിലേക്കു തിരിച്ചുവന്നു. കളിയുടെ താളം കണ്ടെത്തി. .ഇതോടെ ഇംഗ്ലണ്ടിന്റെ കളിയുടെ വേഗതയും കുറഞ്ഞു. ആദ്യ പകുതിയില്‍ ക്രൊയേഷ്യയുടെ പ്രതിരോധം ശക്തമായതോടെ ഇടവേള ഗോള്‍ രഹിതം.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇംഗ്ലണ്ട് വിജയ ഗോള്‍ കണ്ടെത്തി. കാല്‍വിന്‍ ഫിലിപ്പ്‌സ് തളികയില്‍ എന്ന പോലെ നല്‍കിയ ത്രൂ പാസ് റഹീം സ്റ്റെര്‍ലിങ്ങ് മനോഹരമായി വലയിലേക്കു നിറയൊഴിച്ചു ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു..
ആദ്യ പകുതിയുടെ തനിയവര്‍ത്തനം പോലെ ഗോള്‍ വന്നതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ ആക്രമണത്തിന്റെ വേഗതയും കുറഞ്ഞു. വിജയം ഉറപ്പായതോടെ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍്, റഹിം സ്റ്റെര്‍ലിങ്ങ് ,ഫോഡന്‍ എന്നിവരെ പിന്‍വലിച്ചു ് ബെല്ലിങ്ഹാം കാല്‍വെര്‍ട്ട് ലൂയിസ്, റാഷ്‌ഫോര്‍ഡ് എന്നിവരെ ഇറക്കി ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത് ഗെയ്റ്റ് പരീക്ഷണങ്ങളും നടത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker