LATESTNATIONAL

ഇംഗ്ലീഷല്ല നമ്മള്‍ സംസാരിക്കേണ്ടത്, ഹിന്ദി: അമിത് ഷാ

ന്യൂഡല്‍ഹി: വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണ്. മന്ത്രിസഭയുടെ 70 ശതമാനത്തോളം അജണ്ടകള്‍ ഇപ്പോള്‍ തന്നെ ഹിന്ദി ഭാഷയിലാണ് തയ്യാറാക്കുന്നതെന്നും പാര്‍ലമെന്റ് അംഗങ്ങളെ അമിത് ഷാ അറിയിച്ചു.
മറ്റ് പ്രാദേശിക ഭാഷകള്‍ സ്വീകരിച്ച് ഹിന്ദി ഭാഷയെ കൂടുതല്‍ വിപുലമാക്കണം. അല്ലാത്ത പക്ഷം ഭാഷയ്ക്ക് പ്രചാരണം ലഭിക്കില്ല. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 22000 ഹിന്ദി അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടേയുള്ള ഒമ്പത് ആദിവാസി വിഭാഗങ്ങള്‍ അവരുടെ ഭാഷ ദേവനാഗരിയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വടക്കേ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങള്‍ പത്താംക്ലാസ് വരെ സ്‌കൂളില്‍ ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker