പാകിസ്താനി ടി.വി. അവതാരക മാദിറയുടേതെന്ന പേരില്‍ അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനി-സിംബാബ് വെയിന്‍ മോഡലും ടി.വി. അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറുമായ മാദിറയുടേതെന്ന പേരിലാണ് ചില സ്വകാര്യവീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പാകിസ്താനില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരായ മറ്റുചില യുവതികളുടെ സ്വകാര്യവീഡിയോകളും കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പ്രശസ്ത മോഡല്‍ കൂടിയായ മാദിറയുടെ പേരിലും വീഡിയോ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നായിരുന്നു മാദിറയുടെ പ്രതികരണം. തന്റെ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്തതാണെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും 32-കാരിയായ മാദിറ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണിലേറെ ഫോളോവേഴ്സുള്ള ഇന്‍ഫ്ളൂവന്‍സറാണ് മാദിറ.
പ്രശസ്ത പാകിസ്താനി ഇന്‍ഫ്ളൂവന്‍സറായ മിനാഹില്‍ മാലിക്കിന്റെ സ്വകാര്യവീഡിയോകളാണ് ഈ മാസമാദ്യം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നത്. മിനാഹിലിന്റെ ആണ്‍സുഹൃത്തിനൊപ്പമുള്ള രംഗങ്ങളാണ് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച വിവാദം കത്തിപ്പടര്‍ന്നതോടെ മിനാഹില്‍ മാലിക്ക് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വാങ്ങി. വീഡിയോ പ്രചരിച്ചതിന് ശേഷം യുവതി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പുതിയതായി ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല.
മിനാഹിലിന് പിന്നാലെയാണ് മറ്റൊരു പാകിസ്താനി ഇന്‍ഫ്ളൂവന്‍സറായ ഇംഷ റഹ്‌മാന്റെ സ്വകാര്യവീഡിയോയും പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതോടെ ഇംഷ റഹ്‌മാന്‍ തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളെല്ലാം നീക്കംചെയ്തിരുന്നു.
65 Less than a minute