BUSINESSBUSINESS NEWS

ഇഗവ് ഫൗണ്ടേഷനും യുഎല്‍ടിഎസും ധാരണാപത്രം ഒപ്പിട്ടു

കൊച്ചി :ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘമായ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഭാഗമായ, യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സും (യുഎല്‍ടിഎസ്) ഇ ഗവണ്‍മെന്റ് ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങള്‍, സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ ഒരു കുടക്കീഴില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കരാറിന്റെ ഉദ്ദേശ്യം.
കരാര്‍ പ്രകാരം രണ്ടു പ്രസ്ഥാനങ്ങളുടെയും മൂല്യങ്ങള്‍ക്ക് ഇളക്കം തട്ടാത്ത വിധം, പരസ്പര പ്രവര്‍ത്തനക്ഷമത, ഇഗവ് ഫൗണ്ടേഷന്റെ ഭാഗമായ ഡിജിറ്റിന്റെ സഹായത്തോടെ വിന്യസിപ്പിക്കും.
സമാനതകള്‍ ഇല്ലാത്ത, ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യ പ്ലാറ്റ് ഫോമാണ് ഡിജിറ്റ്. ഇഗവേണന്‍സില്‍ സ്വീകാര്യമായ പ്രതിവിധികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം.
കേരളത്തിലെ ഗവേണന്‍സില്‍ ഡിജിറ്റല്‍ പിരവര്‍ത്തനത്തിന്റെ മുന്‍നിരക്കാരാണ് യുഎല്‍ടിഎസ്. വിവിധ ഭൂപ്രദേശങ്ങളില്‍ നിന്നുള്ള സമഗ്രമായ ഡാറ്റകള്‍ സംയോജിപ്പിക്കുന്ന, യുഎല്‍ടിഎസിന്റെ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker