BREAKINGINTERNATIONAL

ഇങ്ങനെയുണ്ടോ ഒരു ഭാര്യാസ്‌നേഹം; ഭാര്യയെ കാണാനായി ദിവസവും 320 കിലോമീറ്റര്‍ യാത്ര ചെയ്ത് യുവാവ്

22എല്ലാദിവസവും തന്റെ ഭാര്യയെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമായി താന്‍ ഒരു ദിവസം 320 കിലോമീറ്റര്‍ യാത്ര ചെയ്യുന്നു എന്ന വെളിപ്പെടുത്തലുമായി 31 -കാരനായ ചൈനീസ് യുവാവ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലിന്‍ ഷു എന്ന യുവാവ് തന്റെ ദൈനംദിന യാത്രയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനില്‍ പോസ്റ്റ് ചെയ്ത് നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വൈറലാണ്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇദ്ദേഹത്തിന്റെ ഓരോ ദിവസത്തെയും യാത്ര ഇങ്ങനെയാണ്. എല്ലാദിവസവും രാവിലെ അഞ്ചുമണിക്ക് ഉണരുന്ന ലിന്‍ കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലുള്ള തന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 5:20 ന് പുറപ്പെടും. 6:15 ന് ട്രെയിന്‍ പിടിക്കാന്‍ സ്റ്റേഷനിലേക്ക് 30 മിനിറ്റ് ഇലക്ട്രിക് ബൈക്കില്‍ ആദ്യ യാത്ര. രാവിലെ 7:46 ന് ഷാന്‍ഡോങ്ങിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്വിംഗ്ദാവോയില്‍ എത്തിയ ശേഷം, തന്റെ ഓഫീസിലേക്ക് 15 മിനിറ്റ് കാല്‍നടയാത്ര.
ഓഫീസിലെത്തി കഴിഞ്ഞാല്‍ കാന്റീനയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഒമ്പതുമണിക്ക് ജോലിക്ക് കയറും. ജോലി കഴിഞ്ഞാല്‍ വീണ്ടും 160 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് തിരിച്ച് യാത്ര. ഇങ്ങനെ ഓരോ ദിവസവും ഓഫീസിലേക്കും ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്കുമായി 320 കിലോമീറ്റര്‍ ദൂരം താന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് ലിന്‍ പറയുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ലിനിന്റെ കഥ 7 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
എന്നാലും, ഇങ്ങനെയുണ്ടോ ഒരു ഭാര്യാസ്‌നേഹം എന്നാണ് നെറ്റിസണ്‍സിപ്പോള്‍ ചോദിക്കുന്നത്.

Related Articles

Back to top button