KERALALATEST

‘ഇച്ചിരി തവിട്..ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ…! ‘കൗ ഹഗ് ഡേ’യെ ട്രോളി മന്ത്രി ശിവന്‍കുട്ടി

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിന് പകരം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 1987 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസന്റെയും വിജയന്റെയും പ്രശസ്തമായ രംഗവും സംഭാഷണവും പങ്കുവെച്ചാണ് മന്ത്രി ‘കൗ ഹഗ് ഡേ’ യെ ട്രോളിയത്.
രാജ്യത്തുടനീളം വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കായുള്ള (Valentine’s Day) ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ (Cow hug day) ആയി ആചരിക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker