BREAKING NEWSKERALA

ഇടതിന് മുന്‍തൂക്കം, എന്‍.ഡി.എ. മൂന്നിടത്ത് .

തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ കേരളം ഇഞ്ചോടിഞ്ച് മത്സരത്തിലേക്കെന്ന് സൂചന. നിലവില്‍ എല്‍.ഡി.എഫ്. 79 ഇടങ്ങളിലും യു.ഡി.എഫ്. 58 ഇടങ്ങളിലും എന്‍.ഡി.എ. മൂന്നിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നതെങ്കിലും തുടക്കം എന്ന നിലയില്‍ ഇരു മുന്നണികളും കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്.
ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,56,771 ആണ്. മുന്‍ വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി തപാല്‍ വോട്ടുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടുതന്നെ തപാല്‍ വോട്ടുകള്‍ നല്‍കുന്നത് വരാനിരിക്കുന്ന ഫലത്തിന്റെ സൂചനയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ടിങ് മെഷീനുകളില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുന്ന ആദ്യ മണിക്കൂറിലെ ലീഡ് നിലയും ഈ വഴിക്കാണ് സൂചന നല്‍കുന്നത്.
കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ മാണി സി. കാപ്പന്‍, തൊടുപുഴയില്‍ പി.ജെ ജോസഫ്, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വടകരയില്‍ കെ.കെ. രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കള്‍.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, അഴീക്കോട് കെ.വി സുമേഷ്, ഏലത്തൂരില്‍ എ.കെ ശശീന്ദ്രന്‍, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പി.വി അന്‍വര്‍ തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു.
ബിജെിപി ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി, പാലക്കാട്, നേമം എന്നിവിടങ്ങളില്‍ അവര്‍ക്ക് ആദ്യഘട്ടത്തില്‍ ലീഡ് ഉണ്ട്. കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണുള്ളത് എന്നാണ് റിപ്പോര്‍ട്ട്

Related Articles

Back to top button