KERALALATEST

ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. തോമസിനെ 

കെ.വി. തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. കെ.വി. തോമസിന് ഇടത് മുന്നണിയിലേക്ക് സുസ്വാഗതം എന്നാണ് സി.എന്‍. മോഹനന്‍ പ്രതികരിച്ചത്. കെ.വി. തോമസിനെപ്പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. ചിലര്‍ തുടര്‍ച്ചയായി തന്നെ അവഹേളിക്കുകയാണ്. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൃത്യമായ നിലപാട് ശനിയാഴ്ച വിശദീകരിക്കാമെന്നും കെ.വി. തോമസ് വ്യക്തമാക്കി.

Related Articles

Back to top button