KERALABREAKING NEWS

ഇടതു മുന്നണി തങ്ങളെ തഴയുമോ? കേരള കോണ്‍ഗ്രസിന് ആശങ്ക

കോട്ടയം: ഒരു മന്ത്രി സ്ഥാനം മാത്രമേ നല്‍കാനാകൂ എന്ന സിപിഎം നിലപാടിന് പിന്നാലെ കേരള കോണ്‍?ഗ്രസ് എമ്മില്‍ അമര്‍ഷം പുകയുന്നു. അഞ്ച് എംഎല്‍എമാരുണ്ടായിട്ടും ഒരു മന്ത്രി പദം എന്നത് പാര്‍ട്ടിക്ക് അര്‍ഹമായ പരി?ഗണന മുന്നണിയില്‍ ലഭിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തന്നെ സിപിഎം സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടിയെ തകര്‍ക്കുന്നതാണെന്നും കുറ്റ്യാടി സീറ്റ് വിവാദവും പാലായിലെ തോല്‍വിയും അതിന്റെ ഉദാഹരണമാണെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഹമായ പരി?ഗണന ലഭിക്കാതെ ഇടത് മുന്നണിയില്‍ നില്‍ക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.
എല്ലാ കക്ഷികളെയും പരിഗണിക്കേണ്ടി വരുന്നതിനാലാണ് ഒരു മന്ത്രി പദം കൊണ്ട് തൃപ്തിപ്പെടണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. എന്നാല്‍, 17 എംഎല്‍എമാരുള്ള സിപിഐക്ക് നാല് മന്ത്രിസ്ഥാനവും രണ്ട് കാബിനറ്റ് പദവിയുമാണ് മുന്നണിയില്‍ ലഭിക്കുക. ഒരു കാബിനറ്റ് പദവി വേണ്ടെന്ന് വെക്കാന്‍ സിപിഐ തയ്യാറായാലും നാല് മന്ത്രിമാരും ഒരു ഡെപ്യുട്ടി സ്പീക്കറും സിപിഐക്ക് ലഭിക്കും. കേരള അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന സമവാക്യമെങ്കില്‍ സിപിഐക്ക് മൂന്ന് മന്ത്രിമാരും ഒരു കാബിനറ്റ് റാങ്കും മാത്രമേ ലഭിക്കുമായിരുന്നുള്ളൂ എന്നാണ് കേരള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്നണിയിലെ മൂന്നാമത്തെ ക?ക്ഷി എന്ന നിലയില്‍ രണ്ട് മന്ത്രിസ്ഥാനത്തിന് അര്‍ഹത ഉണ്ടായിട്ടും അത് നല്‍കാതിരിക്കുന്നതിന് പിന്നിലും പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടിയെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും നേതാക്കല്‍ ചൂണ്ടിക്കാട്ടുന്നു.
ഇടത് മുന്നണിയിലെ മൂന്നാം കക്ഷിയെ എന്നും നശിപ്പിച്ച ചരിത്രമാണ് സിപിഎമ്മിന് ഉള്ളതെന്നും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചര്‍ച്ച ഉയരുന്നുണ്ട്. ആര്‍എസ്പിയെ നശിപ്പിച്ചതും ജനതാദളിനെ പിളര്‍ത്തി ശക്തി ക്ഷയിപ്പിച്ചതും സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇനിയും നിശബ്ദമായി സിപിഎം പറയുന്നതും കേട്ട് നിന്നാല്‍, ആര്‍എസ്പിയേയും ജനതാ ദളിനെയും പോലെ കേരള കോണ്‍?ഗ്രസിനെ കാത്തിരിക്കുന്നതും സര്‍വനാശമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേരള കോണ്‍ഗ്രസ് എം സിപിഎം ഉഭയ കക്ഷി ചര്‍ച്ച ഇന്നലെ തീരുമാനമാകാതെയാണ് പിരിഞ്ഞത്. രണ്ട് മന്ത്രി പദവി എന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ആദ്യം മുതല്‍ തന്നെ സ്വീകരിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ചെറു കക്ഷികളെ കൂടി പരിഗണിക്കണമെന്നും അതിനാല്‍ ഒരു മന്ത്രിപദവി മാത്രമേ നല്‍കാനാകുള്ളൂ എന്നുമാണ് സിപിഎം സ്വീകരിച്ച നിലപാട്. ഒറ്റ എംഎല്‍എ പാര്‍ട്ടികള്‍ക്ക് പോലും ഒരു മന്ത്രി പദവി ലഭിക്കുമ്പോള്‍ അഞ്ച് എംഎല്‍എമാരുള്ള തങ്ങള്‍ക്ക് ഒരു മന്ത്രിപദവി എന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒരു കാബിനറ്റ് റാങ്ക് കൂടി നല്‍കാമെന്ന് സിപിഎം അറിയിച്ചെങ്കിലും കേരള കോണ്‍ഗ്രസ് മന്ത്രി പദവി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം വീണ്ടും ഇരിക്കാം എന്നറിയിച്ച സിപിഎം ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker