പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും.രാവിലെ 10 മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം.
സരിനുമായി മണ്ഡലം ചുമതലയുള്ള എന്‍ എന്‍ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സരിനെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ഇന്നലെ മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരണം തുടങ്ങും.
കഴിഞ്ഞദിവസം ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുല്‍ മങ്കൂട്ടത്തിലിനു നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ആര് എന്ന സംബന്ധിച്ചും തീരുമാനം ഉടന്‍ ഉണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്ന് ജില്ലയില്‍ എത്തും. ഈ മാസം 22ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനായി മുഖ്യമന്ത്രിയും പാലക്കാട് എത്തുന്നുണ്ട്.
പി വി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ സ്ഥാനാര്‍ഥി മിന്‍ഹാജും ഇന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സരിന്റെ കാര്യത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുന്നതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ട ചൂട് ഏറും.
46 Less than a minute