ഇടുക്കി: ഇടുക്കി പുഷ്പകണ്ടത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തില്‍ മീനാക്ഷിയമ്മ(82) മകള്‍ ലളിതമ്മ(52) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ലളിതമ്മ തൂങ്ങി മരിച്ച നിലയിലായിരുന്നു. മീനാക്ഷിയമ്മ നിലത്ത് മരിച്ച നലയിലുമായിരിന്നു.
വീട് പുറത്തുനിന്നു പൂട്ടിയ നിലയിലാണ്. ഇരുവരുടേതും കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.