ഇടുക്കി:അണക്കരയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ പ്രതി പിടിയിൽ. അണക്കര സ്വദേശിനി ജോമോൾ ആണ് പിടിയിലായത്. നെടുങ്കണ്ടതു നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസമാണ് അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്റെ കൈപ്പത്തി അയൽവാസിയായ ജോമോൾ വെട്ടിയത്.
മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ കൈവെട്ടിൽ കലാശിക്കുകയായിരുന്നു. ജോമോളിന്റെ ഒറ്റവെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തി അറ്റുവീണു.മനുവിന്റെയും ജോമോളിന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പ്രശ്നങ്ങളാണ്. ഇതാണ് ഒടുവിൽ കൈവെട്ടിൽ എത്തയത്.