BREAKING NEWSWORLD

ഇതുവരെ 20 കുട്ടികള്‍, ഇനിയും വേണം; ‘ബേബി മേക്കിങ് ടൂറുമായി’ യുവാവ്

ഇന്ത്യയില്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌പേം ഡോണര്‍മാര്‍ ഇന്ന് സജീവമാണ്. കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് സ്‌പേം ഡൊണേഷന്‍ എന്നത്. അതിനാല്‍ തന്നെ വലിയ തരത്തിലുള്ള പ്രചരണമാണ് ഇതിന് ലഭിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു ഡോണര്‍ ടൂറിന് തയ്യാറെടുക്കുകയാണ് സംഭവം വിവാദത്തിലേക്കും വീണിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്നുള്ള സ്‌പേം ഡോണറായ ആദം ഹൂപ്പറാണ് അടുത്തിടെ നടത്തിയ പ്രഖ്യാപനത്തോടെ വൈറലായി മാറിയിരിക്കുന്നത്. താനൊരു ‘ബേബി മേക്കിങ് ടൂറുമായി’ ഇറങ്ങിതിരിച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ബീജദാനത്തിലൂടെ 20ലധികം കുട്ടികളുള്ള ആദം ഹൂപ്പര്‍, 10 ദിവസത്തിനുള്ളില്‍ ഒന്നിലധികം സ്ത്രീകള്‍ക്ക് തന്റെ ബീജം ദാനം ചെയ്യാന്‍ പദ്ധതിയിട്ടാണ് ബ്രിസ്‌ബേനില്‍ എത്തിയിരിക്കുന്നത്. ‘ബേബി മേക്കിംഗ് ടൂര്‍’ എന്നാണ് തന്റെ ഈ സഞ്ചാരത്തെ ഹൂപ്പര്‍ വിളിക്കപ്പെടുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇയാളുടെ സഞ്ചാരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഹൂപ്പര്‍ അണ്ഡോത്പാദനം നടക്കുന്ന സ്ത്രീകള്‍ക്ക് തന്റെ ബീജത്തിന്റെ സാമ്പിള്‍ ഇന്‍സ്റ്റന്റായി എത്തിക്കുവാന്‍ തയ്യാറാണെന്നാണ് മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നത്.
തന്റെ ഉദ്ദേശത്തേക്കുറിച്ച് വ്യക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം ഒരു സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ 30നും 40നും ഇടയില്‍ പ്രായമുള്ള ഏതാനും സ്ത്രീകളും പങ്കെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് ബീജദാതാവ് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണ്. എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കില്ലെന്നും അതേസമയം, അര്‍ഹരായ സ്വീകര്‍ത്താക്കള്‍ക്ക് ഒരു കപ്പില്‍ സൗജന്യമായി സംഭാവനകള്‍ ലഭിക്കുമെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍, ഇത് പിന്നീട് വിവാദത്തിലേക്ക് വഴിമാറുകയായിരുന്നു. ഹൂപ്പറിന്റെ നീക്കങ്ങളില്‍ ആളുകള്‍ അസ്വസ്ഥരാകുകയും ചെയ്യുകയാണ്.
നിരവധിയാളുകള്‍ കമന്റുകളായി തങ്ങളുടെ ആശങ്ക വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ ദാതാവ് ആരാണെന്ന് സ്വീകര്‍ത്താക്കള്‍ അറിയുന്നത് സാമ്പത്തിക ആവശ്യങ്ങളുടെയും ദാതാവും കുട്ടിയും തമ്മിലുള്ള ബന്ധങ്ങളുടെയും കാര്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചിലര്‍ പറയുന്നു.
അതേസമയം, മറ്റ് ചിലര്‍ സംഭാവനകള്‍ വാങ്ങുന്നതിന് പിന്നിലുള്ള നിയമസാധുതയെയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍, താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ സ്വാര്‍ത്ഥത ഒന്നുമില്ലെന്ന് ഹൂപ്പര്‍ മാധ്യമങ്ങളോട് പിന്നീട് വ്യക്തമാക്കി.
നിയമപ്രകാരം, ഒരു ബീജദാതാവിന്റെ സഹായത്തോടെ ഗര്‍ഭം ധരിച്ച കുട്ടികള്‍ക്ക് തന്റെ 18 വയസ്സ് വരെ അവരുടെ ജീവശാസ്ത്രപരമായ പിതാവിനെ കാണാന്‍ അനുവാദമില്ല. എന്നിരുന്നാലും, മിസ്റ്റര്‍ ഹൂപ്പര്‍ തന്റെ ബീജദാനം ചെയ്ത കുട്ടികളെ എപ്പോള്‍ വേണമെങ്കിലും കാണുന്നതിന് ക്ഷണിച്ചിരുന്നു.
‘ഞാന്‍ ഒരു സഹരക്ഷിതാവല്ല, പക്ഷേ കുട്ടിക്ക് ആവശ്യമെങ്കില്‍ തന്റെ ചിത്രം വാങ്ങുകയോ അവര്‍ക്ക് ആവശ്യമെങ്കില്‍ എന്നെ ബന്ധപ്പെടുകയോ ചെയ്യാം. എന്നേ ലഭ്യമായിരിക്കും, ‘അദ്ദേഹം പറഞ്ഞു.
‘കുട്ടികള്‍ക്ക് തങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാനുള്ള ബോധം ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുട്ടികള്‍ അവരുടെ പിതാവിനെ കണ്ടെത്താന്‍ വര്‍ഷങ്ങളോളം ചെലവഴിക്കേണ്ടിവരും.’ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ ഗ്രൂപ്പിലൂടെയും തന്റെ അനുഭവവും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker