BREAKING NEWSWORLD

ഇതെന്താപ്പ ഇങ്ങനെ… കുട്ടിയുടെ പേര് ചേദിച്ചപ്പോള്‍ പറയുവാ ABCDEF GHIJK സുസു


ഒരു കുഞ്ഞുണ്ടായാല്‍ ഇതുവരെയും ആരും ഇട്ടിട്ടില്ലാത്ത ഒരു പേര് തന്റെ കുഞ്ഞിന് കണ്ടെത്താന്‍ ഏതറ്റം വരെയും പോകുന്നവരാണ് പല മാതാപിതാക്കളും. ചിലര്‍ കുട്ടികള്‍ക്ക് നാടന്‍ പേരുകള്‍ ഇടുമ്പോള്‍ ചിലര്‍ ലോകത്തെവിടെ ചെന്നാലും സ്വീകായത്തുള്ള ‘യൂണിവേഴ്‌സല്‍’ പേരുകള്‍ തിരഞ്ഞെടുക്കും. ചിലര്‍ പേരില്‍ അക്കങ്ങള്‍, സ്‌പെഷ്യല്‍ അക്ഷരങ്ങള്‍ ഒക്കെ പരീക്ഷിച്ചാണ് കുട്ടിയുടെ പേര് വ്യത്യസ്തമാക്കുക. ഉദാഹരണത്തിന് സ്‌പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സിഇഒയും ദി ബോറിങ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോണ്‍ മാസ്‌കിന്റെ മകന്റെ പേര് ‘X Æ A-12’ (എക്‌സ് ആഷ് എ 12) എന്നാണ്. ഇത്തരത്തിലൊരു വ്യത്യസ്തമായ പേരാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇതാ ഇവിടെ കുട്ടിയുടെ പേര് ‘എബിസിഡിഇഎഫ് ജിഎച്‌ഐജെകെ സുസു’. അതൊരു പേരല്ല, ഇംഗ്ലീഷ് അക്ഷരമാലയാണ് എന്ന് വാദിക്കല്ലേ. ഇന്തോനേഷ്യയിലെ ഒരു പിതാവാണ് തന്റെ മകന് യഥാര്‍ത്ഥത്തില്‍ ABCDEF GHIJK സുസു എന്ന് പേരിട്ടിരിക്കുന്നത്. ഇന്തോനേഷ്യന്‍ പ്രവിശ്യയായ സൗത്ത് സുമാത്രയിലെ മുവാര എനിനില്‍ കൊറോണ വൈറസ് വാക്‌സിനായി പോയപ്പോഴാണ് കുട്ടിയുടെ അസാധാരണ പേര് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. 12 വയസ്സുള്ള ആണ്‍കുട്ടി തന്റെ മുഴുവന്‍ പേര് ABCDEF GHIJK സുസു എന്ന് എഴുതി. കുട്ടി തമാശയ്ക്ക് തന്റെ പേര് ഇങ്ങനെ എഴുതിയതാണ് എന്ന് കരുതി പിതാവിനെ വിളിച്ചു വരുത്തിയപ്പോള്‍ പിതാവും സ്ഥിരീകരിച്ചു പേര് ഇത് തന്നെ.
ക്രോസ്‌വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് ആണ്‍കുട്ടിക്ക് ഈ പേര് നല്‍കിയതെന്ന് ചില പ്രാദേശിക റിപോര്‍ട്ടുകള്‍ പറയുന്നു. അതെ സമയം മകന്‍ എഴുത്തുകാരന്‍ അവനുള്ള ആഗ്രഹം മൂലമാണ് പിതാവ് ഈ പേര് നല്‍കിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്വാഭാവികമായും എന്തുകൊണ്ട് പേരിന്റെ അവസാനം സുസു എന്ന് വന്നു എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളാണ് അത്. പിതാവ് സുഹ്രോ, മാതാവ് സുല്‍ഫഹ്മി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker