കൊച്ചി:രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജക്ക് മന്ത്രി പദമില്ലാത്തതില്‍ പ്രതിഷേധിച്ച് നടി രേവതി സമ്പത്ത്. ഇത് തലമുറമാറ്റമല്ല വൃത്തിക്കെട്ട പുരുഷാധിപത്യമാണെന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്തമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല,ഭരണപക്ഷം കൂടിയാണ്. ഇതില്‍ നിന്ന് പെണ്ണായാല്‍ എന്താ കുഴപ്പമെന്ന അടി വീണത് എവിടെയൊക്കെയാണെന്ന് വ്യക്തമാണെന്നും രേവതി സമ്പത്ത് പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെകെ ശൈലജയെ രണ്ടാം സര്‍ക്കാരില്‍ നിലനിര്‍ത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന് ഒഴികെ മന്ത്രി സഭയില്‍ എല്ലാവരും പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനത്തിന്റെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.