ഷാജഹാന്‍പൂര്‍: എട്ടംഗ കുടുംബം മുഴുവന്‍ ഒറ്റ ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടികളടക്കം എട്ട് പേരാണ് ഹെല്‍മറ്റ് പോലുമില്ലാതെ ഒറ്റ ബൈക്കില്‍ യാത്ര ചെയ്തത് .
ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ ദിനേശ് പട്ടേലിന്റെ നേതൃത്വത്തില്‍ സ്ഥിരം പരിശോധന നടത്തുന്നതിനിടെയാണ് ‘ ഫാമിലി ബൈക്ക് ‘ ശ്രദ്ധയില്‍പ്പെട്ടത് . മെത്തയും ,ടെന്റും , ഭാരമേറിയ ലഗേജുകളും ബൈക്കില്‍ വച്ചിട്ടുമുണ്ട് .
കുടുംബത്തിന്റെ അവസ്ഥ കണ്ട് പിഴ ഒഴിവാക്കി ഗതാഗത സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു . അതേസമയം ഈ യാത്ര ആരും പിന്തുടരുതെന്ന മുന്നറിയിപ്പാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത് .
74 Less than a minute