സ്വയംഭോഗ ദിനം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ചിലര്‍ മെയ് 7 നും മറ്റുള്ളവര്‍ മെയ് 28 നും സ്വയംഭോഗദിനം ആഘോഷിക്കുന്നു. എന്നാല്‍, മെയ് മാസം മുഴുവന്‍ അന്താരാഷ്ട്ര സ്വയംഭോഗ മാസം എന്നറിയപ്പെടുന്നു. എന്നാല്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുടെ ഭൂരിപക്ഷത്തിനും സ്വയംഭോഗത്തെ കുറിച്ച് അറിയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വയംഭോഗം തികച്ചും സാധാരണ മനുഷ്യ സ്വഭാവമായിരുന്നിട്ടും, പൗരാണിക ഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടും 20 ശതമാനം വരെ സ്ത്രീകള്‍ ഒരിക്കല്‍ പോലും സ്വയംഭോഗം ചെയ്തിട്ടില്ലെന്നാണ് ഈ മേഖലയില്‍ നടക്കുന്ന പഠനങ്ങളും വെളിപ്പെടുത്തുന്നത്. പല സ്ത്രീകള്‍ക്കും ഇത് എങ്ങനെയെന്ന് പോലും അറിയില്ല.ഇന്ന് ലോകം എമ്പാടും സ്വയംഭോഗം ഒരു തെറ്റല്ലെന്ന് അംഗീകരിച്ച് കഴിഞ്ഞു. എന്നാല്‍, നാലില്‍ ഒരാള്‍ മാത്രമാണ് ഇത് പതിവായി ചെയ്യുന്നത്.
സ്വയംഭോഗം ചരിത്രാതീത ഗുഹാചിത്രങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രീക്കുകാരും റോമാക്കാരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഈജിപ്തുകാര്‍ ആചാരപരമായി പോലും ഇത് ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ ഗുഹാക്ഷേത്രങ്ങളിലും ഇത്തരം ചുമര് ചിത്രങ്ങള്‍ കാണാം. ബ്രിട്ടണിലും ആസ്ട്രേലിയയിലും വാങ്കേഴ്സ് മന്ത് എന്നാണ് സ്വയംഭോഗ മാസം അറിയപ്പെടുന്നത്. സ്വയം ഭോഗം എന്ന അവകാശത്തെ സംരക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടിയുള്ള ദിവസം. സ്വയംഭോഗം സ്വാഭാവിക പ്രക്രിയ എന്ന നിലയില്‍ അത് ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയുള്ള ദിനം കൂടിയാണ് മെയ് 28.
ഇപ്പോഴും ഭയപ്പാടോടെയും സംശയത്തോടെയുമാണ് സമൂഹം സ്വയംഭോഗത്തെ കാണുന്നത്. എന്നാല്‍ കാലം മാറിയതോടെ ശരീരത്തിന്റെ ആനന്ദവും സ്വയം ഭരണവും സ്വയം കണ്ടെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.ഏതു കാര്യത്തിനുമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യകരവും അനാരോഗ്യകരവുമായ പലതുമുണ്ട്. മിതമായ തോതില്‍ ചെയ്താല്‍ ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുന്നുണ്ട്. അനാരോഗ്യകരമായാല്‍ പല ദോഷങ്ങളും വരുത്തുകയും ചെയ്യും. പുരുഷന് മാത്രമല്ല, സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നതില്‍ പുറകിലല്ല. പുരുഷന് മുക്കാല്‍ ഭാഗവും സ്ത്രീ അര ഭാഗവുമെന്നാണ് കണക്ക്. സ്വയംഭോഗത്തെക്കുറിച്ച് പല ധാരണകളും പലര്‍ക്കുമുണ്ട്. ഇതില്‍ തെറ്റിദ്ധാരണകളും ശരിയായ ധാരണകളുമെല്ലാം ഉള്‍പ്പെടുകയും ചെയ്യും. സ്വയംഭോഗത്തെക്കുറിച്ച് തെറ്റായ ധാരണങ്ങള്‍ പലര്‍ക്കും ഇപ്പോഴുമുണ്ട്.
സ്വയംഭോഗം ആരോഗ്യത്തിനു കേടാണ്, ലൈംഗികാവയവങ്ങള്‍ക്കു തകരാറ് എന്നിങ്ങനെ പോകുന്നു,ഇത്. എന്നാല്‍ സ്വയം ഭോഗം ആരോഗ്യകരമെങ്കില്‍ ആരോഗ്യകരവും അനാരോഗ്യകരമെങ്കില്‍ അനാരോഗ്യവുമെന്നതാണ് കണക്ക്. ആരോഗ്യകരവും അനാരോഗ്യകരവുമാക്കുന്ന പല കാര്യങ്ങളുമുണ്ട്. എല്ലാ പുരുഷന്മാരും സ്വയംഭോഗം ചെയ്യാറില്ല. 57 ശതമാനം പുരുഷന്മാര് മാത്രമാണ് റെഗുലറായി സ്വയംഭോഗം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നത്. ബാക്കിയുള്ളവര്‍ ഈ വിഭാഗത്തില്‍ പെടുന്നവരല്ല. ഇതുപോലെയാണ് സ്ത്രീകളുടെ കാര്യത്തിലും.
സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള് കുറവാണ്. പുരുഷന്മാരുടെ കാര്യത്തില്‍ 57ല്‍ ബാക്കിയുള്ള ശതമാനം പുരുഷന്മാരില് സ്വയംഭോഗം ചെയ്യാത്തവരും ചിലപ്പോള്‍ മാത്രം ചെയ്യുന്നവരുമെല്ലാം ഉള്‍പ്പെടുന്നു.സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്. സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്. സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നവരില്‍ പെടുന്നു.വൈബ്രേറ്ററുകള്‍ സാധാരണ സ്ത്രീകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് ഇതിന് വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നതെന്ന ധാരണയും തെറ്റാണ്. പുരുഷന്മാരും സ്വയംസുഖത്തിനായി ഇതുപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക ആസക്തി കൂടുതലുള്ള പുരുഷന്മാരാണ് ഇത് ഉപയോഗിയ്ക്കാറ്. പുരുഷനും സ്ത്രീയ്ക്കുമുള്ള വൈബ്രേറ്ററുകളും വ്യത്യസ്തമാണ്.