BREAKING NEWSKERALANATIONAL

ഇനി ഫാമിലി പെന്‍ഷന്‍ ഉള്‍പ്പെടെ വേഗത്തില്‍ അക്കൗണ്ടില്‍ എത്തും

കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരന്‍മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇടപെടലുമായി സര്‍ക്കാര്‍. പ്രായമായവരുടെ പെന്‍ഷന്‍ വിതരണം വേഗത്തിലാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേപോലെ നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ നോമിനിക്ക് ഫാമിലി പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണം.
ഒരു പെന്‍ഷണര്‍ മരണപ്പെട്ടാല്‍ പങ്കാളിയ്ക്ക് മറ്റ് കുടുംബാംഗങ്ങള്‍ക്കോ അര്‍ഹതപ്പെട്ട പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കാലതാമസം ഉണ്ടാകരുത്. ഇതിനായി അനാവശ്യ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെടുന്നതും കുടുംബാംഗങ്ങളെ ഇതിനു പിന്നാലെ ഓടിക്കുന്നതും ഒഴിവാക്കണം എന്നും നിര്‍ദേശമുണ്ട്. പെന്‍ഷന്‍ തുക എത്രയും വേഗത്തില്‍ നോമിനിക്ക് കൈമാറണം.
പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു പെന്‍ഷണര്‍ മരണപ്പെടുമ്പോള്‍ ബാങ്കുകള്‍ ആവശ്യമില്ലാത്തെ ഡോക്യുമെന്റുകളുടെ കാര്യം പറഞ്ഞ് അകാരണമായി പെന്‍ഷന്‍ വിതരണം തടയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മുതിര്‍ന്ന പൗരന്‍മാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
പെന്‍ഷനര്‍ മരണപ്പെട്ടാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ബാങ്കില്‍ നല്‍കേണ്ടത് . ജോയിന്റ് അക്കൗണ്ടുള്ള പെന്‍ഷനറാണ് മരണപ്പെട്ടതെങ്കില്‍ അക്കൗണ്ട് പങ്കിടുന്നയാള്‍ ലളിതമായ ഒരു അപേക്ഷ മാത്രമാണ് ബാങ്കില്‍ നല്‍കേണ്ടത്. ഇത് സമര്‍പ്പിക്കുന്നവര്‍ക്ക് മറ്റ് തടസങ്ങളില്ലാതെ പെന്‍ഷന്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker