BREAKING NEWSLATESTNATIONAL

ഇന്ത്യക്കൊപ്പം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാഷ്ട്രങ്ങള്‍


ആഗസ്റ്റ് 15നോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങളും ഉണ്ട്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആഗസ്റ്റ് 15 ന് ദേശീയ വിമോചന ദിനം അല്ലെങ്കില്‍ ഗ്വാങ്‌ബോക്ജിയോള്‍ ആഘോഷിക്കുന്നു. കൊറിയയിലെ ജാപ്പനീസ് ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതാണ് ഗ്വാങ്‌ബോക്ജിയോള്‍.1960 ഓഗസ്റ്റ് 15 ന് ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയും ആ ദിവസം കോംഗോ ദേശീയ ദിനമായി ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് ലിച്ചെന്‍സ്റ്റീന്‍ അതിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയും അതിനെ സ്റ്റാറ്റ്‌സ്ഫീയര്‍ടാഗ് എന്ന് വിളിക്കുകയും ചെയ്യുന്നു.
പശ്ചിമേഷ്യന്‍ രാഷ്ട്രം ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈ ദിവസം ദേശീയ ദിനമായി ആചരിക്കുന്നില്ലെങ്കിലും, ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് ഈ ദിവസമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker