BUSINESSBUSINESS NEWS

ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ നിന്ന് ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാം

കൊച്ചി : ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ഓയിലും ഐസിഐസിഐയും ധാരണയിലായി. ഉപഭോക്താവിന് സമയം ലാഭിക്കാം എന്നതാണ് പ്രധാന പ്രത്യേകത.
ഇന്ത്യന്‍ ഓയിലിന്റെ സമഗ്രമായ ഓട്ടോമേഷന്‍ സിസ്റ്റത്തിന്റെ ഫലമായി ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ അനായാസമാണ്. കോണ്ടാക്ട്‌ലെസ്, ക്യാഷ്‌ലെസ് സമ്പ്രദായം ആണ് ഇപ്പോള്‍ ഐഒസി പമ്പുകളിലുള്ളത്.
പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്‌സ് എ്ന്നിവ ഐസിഐസിഐ ഫാസ്ടാഗില്‍ വാങ്ങാം. തുടക്കത്തില്‍ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളില്‍ ഈ സൗകര്യം ലഭ്യമാണെന്ന്് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു
ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ വാഹനത്തിന്റെ ഫാസ്ടാഗോ നമ്പര്‍ പ്ലെയ്‌റ്റോ സ്‌കാന്‍ ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന് ഒരു ഒടിപി ലഭിക്കും. പിഒഎസ് മെഷിനിലേയ്ക്ക് ഒടിപി എന്റര്‍ ചെയ്താല്‍ ഇടപാട് പൂര്‍ത്തിയാകും.
ഓയില്‍, ഗ്യാസ്, പെട്രോകെമിക്കല്‍സ്, ബദല്‍ ഊര്‍ജരംഗത്തെ അതികായരായ ഇന്ത്യന്‍ ഓയിലിന്റെ 202021 ലെ അറ്റാദായം 21836 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍ ഓയില്‍. 50,000ലേറെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളാണ് ഇന്ത്യന്‍ ഓയിലിനുള്ളത്.
ശ്രീലങ്ക, മൗറിഷ്യസ്, യുഎഇ, സിംഗപോര്‍, സ്വീഡന്‍, യുഎസ്എ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഓയിലിന് സബ്‌സിഡിയറികളും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iocl.com

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker