കൊച്ചി: സുഗമമായ സിമന്റ് ചരക്ക് നീക്കത്തിന് ഭാരതി സിമെന്റ്സിന്റെ മാതൃകമ്പനിയായ വികാറ്റ് ഗ്രൂപ്പും കണ്കോറും ചേര്‍ന്ന് നൂതന മാര്‍ഗം അവതരിപ്പിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തോടെയാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പാക്കുക. ലൈനര്‍ ഉള്‍പ്പെടുന്ന കസ്റ്റമൈസ്ഡ് ടാങ്ക് കണ്ടെയ്നറുകളിലും ബോക്സ് കണ്ടെയ്നറുകളിലുമാണ് ഭാരത് സിമെന്റിന്റെ പ്രധാന വിപണികളായ ചെന്നൈ, തമിഴ്നാടിന്റെ ദക്ഷിണ, പശ്ചിമ ഭാഗങ്ങള്‍, കേരളം എന്നിവിടങ്ങളിലേക്ക് ഇനി മുതല്‍ ആന്ധ്രപ്രദേശിലെ കടപ്പ പ്ലാന്റില്‍ നിന്ന് സിമെന്റ് എത്തിക്കുക.
കണ്കോര് നല്കുന്ന റേക്ക് ഉപയോഗിച്ച് കടപ്പയില്‍ നിന്ന് 20 അടി വലിപ്പമുള്ള ടാങ്ക് കണ്ടെയ്നറുകളില്‍ ബള്‍ക്ക് സിമെന്റ് കോയമ്പത്തൂരില്‍ എത്തിക്കും.
കോയമ്പത്തൂരിലെ പാക്കേജിംഗ് ടെര്‍മിനലില്‍ നിന്ന് ബാഗുകളിലാക്കിയ ശേഷമാകും കേരളത്തിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും സിമെന്റ് എത്തിക്കുക. ഇതിനായി 130 കോടി രൂപ ചെലവഴിച്ച് കണ്ടെയ്നറുകള്‍ സ്വന്തമാക്കുകയും കോയമ്പത്തൂരില്‍ സമ്പൂര്‍ണ ഓട്ടോമേറ്റഡ് ടെര്‍മിനല്‍ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞതായി വികാറ്റ് ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ അനൂപ് കുമാര്‍ സക്സേന പറഞ്ഞു. പുതിയ രീതി സ്വീകരിച്ചതോടെ ചരക്ക് നീക്കത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. ഭാരതി സിമെന്റിന്റെ ലോജിസ്റ്റിക് മേഖലയിലെ നിര്‍ണായക കാല്‍വെയ്പ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സിമെന്റ് വ്യവസായത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനമാണ് കണ്കോറും ഭാരതി സിമെന്റും ചേര്‍ന്ന് നടപ്പാക്കിയതെന്നും ഉപഭോക്താക്കളിലേക്ക് സിമെന്റ് ബാഗുകള്‍ എത്തിക്കുന്നതിനും ബള്‍ക്കായി സിമെന്റ് ചരക്ക് നീക്കം സുഗമമാക്കുന്നതിനും പുതിയ രീതി ഏറെ സഹായകരമാകുകമെന്ന് അനൂപ് കുമാര്‍ സക്സേന പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ഭാരതി സിമെന്റ് സ്വീകരിച്ച ഈ മാതൃക ഇന്ത്യന്‍ റെയില്‍വേ, കോണ്‍കോര്‍, സിമന്റ് വ്യവസായം എന്നിവയ്ക്ക് നിര്‍ണായകമാകും. കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ ഉപഭോക്താവിന് സേവനം നല്‍കുന്നതിനായി ഭാരതി സിമന്റ് സിമെന്റ് ലോജിസ്റ്റിക്സ് മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
പുതിയ രീതിയനുസരിച്ചുള്ള ആദ്യ റേക്ക് യെരഗുണ്ടള പ്ലാന്റില്‍ അനൂപ് സക്സേന ഫഌഗ് ഓഫ് ചെയ്തു. ഭാരതി സിമെന്റ് ഡയറക്ടര്‍മാരായ എം. രവീന്ദര്‍ റെഡ്ഡി, ജി. ബാലാജി, ജെ.ജെ. റെഡ്ഢി, ഹരീഷ് കാമാര്‍ത്തി, എറിക്, പി.സി.ഒ.എം. ആര് ധനഞ്ജയലു, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ പി.സി.സി.എം ജോണ്‍ പ്രസാദ്, കണ്കോര് ഇ.ഡി. ശേഷാദ്രി റാവു, ഭാരതി സിമെന്റില്‍ നിന്ന് സായി രമേശ്, പ്രവീണ്‍ ഗാര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റയില്‍വേ ബോര്‍ഡ് ഓപ്പറേഷന് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് അംഗം സഞ്ജയ് മൊഹന്തി, കണ്കോര് എം.ഡി വി. കല്യാണ രാമ എന്നിവര്‍ ന്യൂ ഡല്‍ഹിയില്‍ നിന്ന് ഡിജിറ്റലായി റേക്ക് ഫഌഗ് ഓഫ് ചെയ്തു.