NATIONALBREAKING

ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വലിയ ലയനം: റിലയന്‍സ് ഇന്റസ്ട്രീസ് – ഡിസ്നി ഹോട്സ്റ്റാര്‍ ലയനത്തിന് പച്ചക്കൊടി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭത്തിനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പച്ചക്കൊടി കാട്ടിയത്. നിലവിലെ വ്യവസ്ഥകളില്‍ കമ്പനികള്‍ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയാകും സംയുക്ത സംരംഭത്തിന്റെ ചെയര്‍പേഴ്‌സണ്‍ എന്നാണ് വിവരം. സംയുക്ത കമ്പനിയില്‍ റിലയന്‍സ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടാകും. അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനായിരിക്കും.
ഹോട്ട്സ്റ്റാര്‍, ജിയോ എന്നീ ഒടിടി പ്‌ളാറ്റ് ഫോമുകളും റിലയന്‍സ് നിയന്ത്രണത്തിലുള്ള വയാകോമിന്റെയും ഡിസ്‌നി ഹോട്ട് സ്റ്റാറിന്റെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യന്‍ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനത്തിനാണ് ഇതിലൂടെ അനുമതി ആയത്.

Related Articles

Back to top button