FOUR WHEELERAUTOBUSINESSBUSINESS NEWS

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവലുമായി ഒല

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഒല ഏറ്റവും മികച്ച ഡീലുകളും ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപ വരെയുളള ഡിസ്‌കൗണ്ടുകള്‍, ഈ മേഖലയില്‍ ആദ്യമായി 12 മാസ വാറണ്ടി, രണ്ടു വര്‍ഷം വരെ സൗജന്യ സര്‍വീസിങ്, ഏഴു ദിവസത്തെ ലളിതമായ റിട്ടേണ്‍ നയം എന്നിവയെല്ലാം കാര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു ലഭിക്കും
ഒല ആപിലൂടെ പുതിയതും പ്രീ ഓണ്‍ഡുമായ കാറുകള്‍ വാങ്ങാന്‍ ഒല കാര്‍സ് ഉപഭോക്താക്കളെ സഹായിക്കും. വാഹനം വാങ്ങുന്നതു മുതല്‍ വായ്പ, ഇന്‍ഷൂറന്‍സ്, രജിസ്‌ട്രേഷന്‍, മെയിന്റനന്‍സ് ഗുണമേന്‍മാ നിലവാരം, ഓലയ്ക്ക് വാഹനം തിരിച്ചു വില്‍ക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ബുദ്ധിമുട്ടുകളില്ലാതെ വാഹനം വാങ്ങുകയും വില്‍ക്കുകയും കൈകാര്യം ചെയ്യുകയുമെല്ലാം സാധ്യമാക്കുന്ന ഒരു കുടക്കീഴിലെ സംവിധാനമാണിവിടെ ലഭിക്കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker