ENTERTAINMENTBOLLYWOOD

ഇന്ത്യയിലെ ഒരുപാട് സ്ത്രീകള്‍ മടിച്ചികള്‍; വിവാദ പരാമര്‍ശവുമായി സൊണാലി കുല്‍ക്കര്‍ണി

സ്ത്രീകളെക്കുറിച്ച് നടി സൊണാലി കുല്‍ക്കര്‍ണി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യയിലെ ഒരുപാട് സ്ത്രീകള്‍ അലസരാണെന്നും സ്വയം പര്യാപ്തരല്ലെന്നുമുള്ള പരാമര്‍ശമാണ് വിവാദത്തിലായത്.
‘ഇന്ത്യയില്‍ ഒരുപാട് സ്ത്രീകള്‍ അലസരാണെന്നുള്ള വസ്തുത നമ്മള്‍ മറന്നുപോകുന്നു. അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം. സ്വന്തമായി വീടുള്ള, സ്വത്തുള്ള, നല്ല ജോലിയുള്ള പുരുഷന്‍മാരെ. അതിനിടയില്‍ സ്ത്രീകള്‍ സ്വന്തം നിലപാട് മറന്നുപോകുന്നു. സ്വയം പര്യാപ്തരാകണമെന്ന ചിന്ത അവര്‍ക്കില്ല. അവര്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിഞ്ഞൂടാ. എല്ലാവരും സ്ത്രീകളെ സ്വയം പര്യാപതരാക്കുവാന്‍ പ്രേരിപ്പിക്കുക. എങ്കില്‍ വീട്ടുചിലവുകള്‍ പങ്കുവയ്ക്കാനാകും. ആരെയും ആശ്രയിക്കേണ്ടതില്ല.’- സൊണാലി പറഞ്ഞു.
സൊണാലിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രാവന്തിയോളം വീട്ടുജോലികള്‍ ചെയ്യേണ്ടി വരുന്ന സ്ത്രീകളെ എങ്ങിനെയാണ് മടിച്ചികള്‍ എന്ന് വിളിക്കാന്‍ തോന്നുന്നത്. സ്ത്രീകള്‍ സ്വയം പര്യാപരാകണം എന്നതില്‍ തര്‍ക്കമില്ല, പക്ഷേ, അങ്ങനെ സംഭവിക്കാത്തതിന് കാരണം മടിയല്ല, സാമൂഹ്യ വ്യവസ്ഥയാണ്. സൊണാലിയ്ക്ക് അതേക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് തോന്നുന്നു. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഗായിക സോനാ മഹാപത്രയും സൊണാലി കുല്‍ക്കര്‍ണിയെ നിശിതമായി വിമര്‍ശിച്ചു. സൊണാലിയ്ക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെങ്കില്‍ മാട്രിമോണി സെറ്റുകളില്‍ കയറി നോക്കുക. സൗന്ദര്യമുള്ള, വിദ്യാഭ്യാസമുള്ള അതേസമയം വീട്ടില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്ന പെണ്‍കുട്ടികളെ വേണമെന്നുള്ള പരസ്യം കാണാമെന്ന് സോനാ മഹാപത്ര കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker