BUSINESSBUSINESS NEWS

ഇന്ത്യയിലെ ഓരോ പിന്‍കോഡിലേക്കും ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം

കൊച്ചി : ദൈനം ദിന ഉപയോഗത്തിനായി ആര്‍ക്കും താങ്ങാവുന്നതും ട്രെന്‍ഡിയുമായ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഇന്ത്യയിലെ അതിവേഗം വളരുന്ന ഡി2സി മികച്ച ആഭരണ ബ്രാന്‍ഡായ മെലോറ, ഇന്ത്യയിലെ എല്ലാ പിന്‍കോഡിലേക്കും ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഡെലിവര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് സംബന്ധിച്ച് അടുത്തിടെ ഉണ്ടായ ഉത്തരവുമായി ബന്ധപ്പെട്ട് ഒരു ബോധവല്‍ക്കരണ ക്യാമ്പയിനും രാജ്യത്തുടനീളം കമ്പനി സംഘടിപ്പിച്ചു.
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്ത്യയില്‍ അതിരുകള്‍ ഇല്ല. അത് പെണ്‍കുട്ടികള്‍ക്ക് പുതിയ വസ്ത്രം ധരിച്ച് ഒരുങ്ങാന്‍ കാരണം ഒന്നും വേണ്ടാത്തതുപോലെയോ അല്ലെങ്കില്‍ ഒരു സ്വര്‍ണ്ണ നെക്ലെസ് സ്‌നേഹസമ്മാനം കൊടുക്കുന്നത് പോലെയോ ആണ്. ഇപ്പോള്‍ മെലോറ ഉള്ളതുകൊണ്ട്, നമ്മള്‍ ഇന്ത്യയുടെ ഏത് കോണിലായാലും, ഏത് പിന്‍കോഡിലായാലും നമുക്ക് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം വീട്ടിലെത്തും.
ഹാള്‍മാര്‍ക്കിങ്് ഉപഭോക്താക്കള്ക്ക് വാങ്ങിയ സ്വര്‍ണ്ണത്തിന്റെ ആധികാരികതയും പരിശുദ്ധിയും ഉറപ്പ് നല്‍കുന്നു. ഈ സര്‍ട്ടിഫിക്കേറ്റിന്റെ അഭാവത്തില്‍, ഉപഭോക്താക്കള്‍ക്ക് വ്യാജ സ്വര്‍ണ്ണ്‌മോ കുറഞ്ഞ ക്യാരറ്റ് മൂല്യമോ ലഭിക്കാന്‍ ഇടവരും. ഇപ്പോള്‍ 256 ജില്ലകളില്‍ ഗവണ്മെന്റ് ഹാള്‍മാര്‍ക്കിങ്്് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker