BREAKING NEWSNATIONAL

ഇന്ത്യയിലെ കോവിഡ് മരണം: ലോകാരോഗ്യ സംഘടനയുടെ കണക്കുതള്ളി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക കണക്കുകളേക്കാള്‍ എട്ടുമടങ്ങ് കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയെ(ഡബ്ല്യു.എച്ച്.ഒ) ഉദ്ധരിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. ‘ആഗോള കോവിഡ് മരണനിരക്ക് പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടയുന്നു’ എന്ന തലക്കെട്ടില്‍ ശനിയാഴ്ചയാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചത്.
ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി പോലുള്ള വികസിതരാജ്യങ്ങളില്‍ മരണം കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡമാണ് ഇന്ത്യ, ചൈന, ഇറാന്‍, ബംഗ്ലാദേശ് പോലുള്ള വികസ്വരരാജ്യങ്ങളിലും ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുടെ പിന്‍ബലമില്ലാതെയും വളച്ചൊടിച്ച കണക്കുകള്‍ ആധാരമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
2021 അവസാനത്തോടെ ഇന്ത്യയില്‍ ഏകദേശം 15 ദശലക്ഷം പേര്‍ മരിച്ചെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇന്ത്യ മറച്ചുവെക്കുകയാണെന്നും പുറത്തുവന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയിലാവുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍നിന്നുള്ള എതിര്‍പ്പുകാരണമാണ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നീളുന്നത്. റിപ്പോര്‍ട്ടനുസരിച്ച് രണ്ടുവര്‍ഷമായി ഇന്ത്യ ആകെ മരണത്തിന്റെ കണക്ക് ഡബ്ല്യു.എച്ച്.ഒ.യ്ക്ക് നല്‍കിയിട്ടില്ല. അധികമായ ഒമ്പതുലക്ഷം മരണത്തില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 5,20,000 പേരാണ് മരിച്ചത്.
കോവിഡ് മരണം കണക്കുകൂട്ടുന്ന ലോകാരോഗ്യ സംഘടനയുടെ രീതിക്കെതിരേ കഴിഞ്ഞ ഫെബ്രുവരിയിലും ഇന്ത്യ രംഗത്തെത്തിയിരുന്നു. മരണനിരക്കില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. യു.എസും ബ്രസീലുമാണ് മുന്നില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker