AUTOFOUR WHEELER

ഇന്ത്യയിലെ നമ്പര്‍ വണ്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായി ബജാജ്

കൊച്ചി : കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തോടെ ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാമതെത്തിക്കൊണ്ട് ബജാജ് ഓട്ടോ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചു. ബജാജ് ഓട്ടോ ഇന്ത്യയുള്‍പ്പെടെ ലോകവ്യാപകമായി 3,48,173 യൂണിറ്റുകള്‍ വില്‍പ്പന ചെയ്തും അതില്‍ത്തന്നെ 2,21,603 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തുമാണ് 2021 ഏപ്രിലില്‍ ഇന്ത്യയുടെ നമ്പര്‍ 1 മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായി മാറിയത്. 2021 ഏപ്രില്‍ 30 വരെ 1,10,864 കോടി രൂപയുടെ വിപണി മൂലധനത്തോടെ ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്രവാഹന കമ്പനി എന്ന സ്ഥാനവും ശക്തിപ്പെടുത്തി
ഇന്ത്യന്‍ വാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മോട്ടോര്‍സൈക്കിളിന്റെയും ത്രീ വീലര്‍ കയറ്റുമതിയുടെയും 60 ശതമാനം ബജാജിന്റേതായിരുന്നു. 202021 സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോയുടെ കയറ്റുമതി വരുമാനം 12,687 കോടി രൂപയാണ്. 52 ശതമാനം വോള്യവും 79 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊത്തം 18 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളിലൊന്നായി ബജാജ് മാറി. കമ്പനിയുടെ ആഗോള വില്‍പ്പന കഴിഞ്ഞ ദശകത്തില്‍ 14 ബില്യണ്‍ യുഎസ് ഡോളര്‍ വിദേശനാണ്യം നേടി.
2001 ലാണ് പള്‍സര്‍ ആരംഭിച്ചുകൊണ്ട് ബജാജ് ഓട്ടോ ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്ലിംഗ് വിഭാഗത്തിന് തുടക്കമിട്ടത് . ഈ സാമ്പത്തിക വര്‍ഷം ബജാജ് ഓട്ടോ ആഗോളതലത്തില്‍ 1.25 ദശലക്ഷം പള്‍സര്‍ യൂണിറ്റുകളാണ് വിറ്റത്. ബജാജ് ഓട്ടോയുടെ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും വരുന്നത് 1 മുതല്‍ 2 വരെ സ്ഥാനം നേടുന്ന വിപണികളില്‍ നിന്നാണ്

Related Articles

Back to top button