BREAKING NEWSNATIONAL

ഇന്ത്യയില്‍ നിക്ഷേപം നടത്താത്തവര്‍ക്ക് തീര്‍ച്ചയായും നഷ്ടമുണ്ടാകും: നരേന്ദ്രമോദി

കോപ്പന്‍ഹേഗന്‍: ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോള്‍ ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവര്‍ക്ക് തീര്‍ച്ചയായും നഷ്ടമുണ്ടാകുമെന്ന് എനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പന്‍ഹേഗനില്‍ ഇന്ത്യ ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെന്‍മാര്‍ക്കും ഇന്ത്യയും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ആരോഗ്യം, ഷിപ്പിങ്, വാട്ടര്‍ മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ വികസനം ഉണ്ടായി. ഇന്ത്യയിലെയും ഡെന്‍മാര്‍ക്കിലെയും വ്യവസായ ലോകം പലപ്പോഴും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമ്മുടെ ശക്തി പരസ്പര പൂരകമാണെന്നും ഡെന്‍മാര്‍ക്കില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.
യുക്രൈനില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചുവെന്നും പ്രധാമന്ത്രി പറഞ്ഞു. യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യുക്രൈന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധികളേക്കുറിച്ചും മോദിയുമായി ചര്‍ച്ച ചെയ്തുവെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ പറഞ്ഞു.
യൂറോപ്പ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഡെന്‍മാര്‍ക്കില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. കോപ്പന്‍ഹേഗനില്‍ വിമാനമിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. ഡെന്‍മാര്‍ക്കില്‍ ഇറങ്ങിയ ശേഷം മോദി ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു. ഇന്ത്യഡെന്‍മാര്‍ക്ക് ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം ഏറെ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker