BUSINESSBUSINESS NEWS

ഇന്ത്യയില്‍ വന്‍ വികസന പദ്ധതികളുമായി ലൈറ്റര്‍ ബ്രാന്‍ഡ് സിപോ

കൊച്ചി : ലോക പ്രശസത ലൈറ്റര്‍ ബ്രാന്‍ഡായ സിപോ ഇന്ത്യയില്‍ വന്‍ വികസനത്തിനു പദ്ധതി തയ്യാറാക്കി.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സബ്‌സിഡറിയായ സിപോ ലൈറ്റേഴ്‌സ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചതിനു തുടര്‍ച്ചയായി കമ്പനി പുതിയ വിതരണ പങ്കാളിയായ ഭാവറുമായി ചേര്‍ന്ന് വിപണി വിപുലമാക്കാന്‍ ആരംഭിച്ചു. യുഎസ്എയിലെ പെന്‍സില്‍വാനിയയിലെ ബ്രാഡ്‌ഫോര്‍ഡില്‍ നിര്‍മ്മിക്കുന്ന സിപോയുടെ വിന്‍ഡ് പ്രൂഫ് ലൈറ്ററുകള്‍ വ്യത്യസ്ത ഡിസൈനുകളിലും വര്‍ണങ്ങളിലും ഫിനീഷുകളിലും അവതരിപ്പിക്കുന്നു. 180 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുവരുന്നു.
സിപോയുടെ ഏറ്റവും ഉയര്‍ന്ന പ്രതീക്ഷകളാണ് ഇന്ത്യയിലുള്ളതെന്ന് സിപോയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് അസോസിയേറ്റ് വൈസ് ്പ്രസിഡന്റ് ലൂക്കാസ് ജോണ്‍സണ്‍ പറഞ്ഞു. ചൈന, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ ആഗോള തലത്തില്‍ വന്‍ വള്‍ച്ചാ സാധ്യതയുള്ള വിപണകള്‍ കൂടിയുണ്ട്.
പോക്കറ്റ് ലൈറ്റര്‍ ശേഖരത്തിന്റെ ലിമിറ്റഡ് എഡീഷനും പതാകവഹക ഉല്‍പ്പന്നങ്ങളും 2149 രൂപ മുതല്‍ 9499 വരെയുള്ള വിലയില്‍ ലഭ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker