BREAKING NEWSLATESTNATIONAL

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു; യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡും ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ഓസ്ട്രിയ, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.
ഇന്ത്യയിലെ അംഗീകൃത വാക്‌സിനുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്.
ഏതെല്ലാം വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വാക്‌സിനുകളായ കോവിഷീല്‍ഡിനോ കോവാക്‌സിനോ അംഗീകാരം നല്‍കാന്‍ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങള്‍ തയ്യാറായിരുന്നില്ല.
ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിപ്പോള്‍ ഏഴ് രാജ്യങ്ങളുടെ തീരുമാനത്തില്‍ മാറ്റംവന്നത്. വൈകാതെ യുറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിക്കാനാണ് സാധ്യത.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker