LOCAL NEWSALAPPUZHA

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ ബിജെപി സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നു: കൊടിക്കുന്നില്‍ സുരേഷ് എംപി

മാന്നാര്‍: ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിനാണ് ബിജെപി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ബി. ബാബുപ്രസാദ് നയിക്കുന്ന നവ സങ്കല്പ പദയാത്രയുടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സമാപന സമ്മേളനം മാന്നാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ നേടിത്തന്ന സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ബിജെപി കാറ്റില്‍ പറത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മാന്നാര്‍ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാം കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മുരളി എക്‌സ് എംഎല്‍എ, എബി കുര്യാക്കോസ്, അനില്‍ ബോസ്, അഡ്വക്കേറ്റ് ഡി വിജയകുമാര്‍, രാദ്ദേഷ് കണ്ണന്നൂര്‍, ജോര്‍ജ് തോമസ്, പി.വി ജോണ്‍, സുനില്‍ പി ഉമ്മന്‍, സണ്ണി കോവിലകം, തോമസ് ചാക്കോ, ഹരി പാണ്ടനാട്, ഹരി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നാലുമണിക്ക് ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ച് പദയാത്രയില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker