ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ എല്ലാകാലത്തും യുദ്ധസമാനമായിരുന്നു. എന്നാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെകഴിഞ്ഞ 10 വര്‍ഷത്തിനിടെ പരസ്പരം ക്രിക്കറ്റ് പരമ്പരകള്‍ കളിച്ചിട്ടില്ല.അവസാനമായി 2012-13 സീസണില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയ്ക്കു ശേഷം ഇരു രാജ്യങ്ങളും ഏറ്റുമുട്ടുന്നത് ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ്.
എന്നാല്‍ പുതിയ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പിസിബി മുന്‍ തലവന്‍ എഹ്സാന്‍ മനി.താന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ഒരുകാലത്തും ബിസിസിഐയുടെ പിറകേ നടന്നിട്ടില്ല.ഇന്ത്യയ്ക്കു കളിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനില്വന്നു കളിക്കും. ഞാന്‍ ഒരിക്കലും നോ പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങളുടെ അഭിമാനവും മതിപ്പും ഞാന്‍ എന്നും നിലനിര്‍ത്തിയിട്ടുണ്ട്. നമ്മള് എന്തിനാണ് ഇന്ത്യയുടെ പിന്നാലെ നടക്കുന്നത്, അതിന്റെ ആവശ്യമില്ല. എപ്പോഴാണോ അവര്‍ തയാറാകുന്നത്, അപ്പോള്‍ മാത്രമേ ഞങ്ങളും തയാറാകൂ’ എഹ്സാന്‍ മനി പറഞ്ഞു