BREAKING NEWSHEALTH

ഇന്ത്യയ്ക്ക് ഇനിയും വേണം 4.3 ദശലക്ഷം നേഴ്‌സുമാരെ

കൊച്ചി : കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ രണ്ടിരട്ടി വര്‍ധനവുണ്ടായിട്ടും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യത്ത് 4.3 ദശലക്ഷം നേഴ്‌സുമാര്‍ കൂടി വേണമെന്ന ആവശ്യം ഉയരുന്നു.
സ്റ്റേറ്റ് ഓഫ് വേള്‍ഡ് നഴ്‌സിംഗ് ഇന്ത്യയുടെ പ്രൊഫൈല്‍ അനുസരിച്ച് ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകതില്‍ ഏതാണ്ട് 47 ശതാനവും നഴ്‌സുമാരു മിഡിവൈഫ്‌സുമാണ്.ജനസംഖ്യയില്‍ ആയിരം പേര്ക്ക് മൂന്ന് നഴ്‌സുമാര്‍ എന്ന നിരക്കില്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇത് ആയിരം പേര്‍ക്ക് 1.7 മാത്രമാണുള്ളത്. നഴ്‌സിംഗ്, മിഡ് വൈഫ്‌സ് എന്നിവയിലെ നിക്ഷേം ആരോഗ്യവുമായി ബന്ധപ്പെട്ട എസ്ഡിജി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മാത്രമല്ല ആഗോളതലത്തില്‍ വിദ്യാഭ്യാസം, ലിംഗഭേദം, സാമ്പത്തിക വളര്‍ച്ച എന്നിവയിലും സംഭാവന ചെയ്യുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സ്റ്റേറ്റ് ഓപ് ദി വേള്‍ഡ് നഴ്‌സിംഗ് റിപ്പോര്‍ട്ട് 2020 , സ്‌റ്റേറ്റ് ഓഫ് ദി വേള്‍ഡ് മിഡ് വൈഫ്‌സ് 2020 എന്നിവ ഉയര്‍ത്തിക്കാട്ടുന്നത്.
ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരില് മൂന്നില്‍ രണ്ടു പേര്‍ക്കും സഹായമെത്തിക്കുനതിനായി മുന്‍ നിര നഴ്‌സിങ്ങ് ആന്റ് മിഡ് വൈഫറി പ്രൊഫഷണല്‍ സംഘടനകള്‍ തനതായി ഒരു കാമ്പയ്‌നായി കൈകോര്‍ക്കുന്നു.
ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ കെട്ടുറപ്പോടെ നിലനിര്ത്തുന്ന ലീഡര്മാരും ഉപദേഷ്ടാക്കളായും സഹകാരികളായും അധ്യാപകരായും ഇന്നോവേറ്റര്‍മാരായും നിരവധി ജോലി ചെയ്യുന്ന നഴ്‌സുമാരെയും പ്രസവശുശ്രൂഷകരേയും സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനാണ് #NurseMidwife4Change എന്ന ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker