ദോഹ: കടുത്ത ഓക്സിജന്‍ പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഖത്തര്‍. ഇന്ത്യയിലേക്ക് ഓക്സിജന്‍ വിതരണത്തിന് സന്നദ്ധമാണെന്ന് ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ സ്ഥാപനമായ ഗസാല്‍ കമ്പനി വ്യക്തമാക്കി. വടക്കേഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആസ്പത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഡല്‍ഹിയിലുള്‍പ്പടെ കോവിഡ് രോഗികള്‍ മരണപ്പെട്ടത് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത്തരമൊരു സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് സഹായവാഗ്ദാനമുണ്ടായിരിക്കുന്നത്. ഇന്ത്യക്ക് ഓക്സിജന്‍ നല്കാന് തയാറാണെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
പെട്രോകെമിക്കലിനും മറ്റു വ്യവസായങ്ങള്‍ക്കുമായി ഗസാല്‍ കമ്പനി ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.