SPORTSFOOTBALL

ഇന്ത്യൻ സൂപ്പർ ലീ​ഗ് സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി

ഇന്ത്യൻ സൂപ്പർ ലീ​ഗ് കന്നി കിരീടം സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി. നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബ​ഗാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തിയാണ് മുംബൈ സിറ്റിയുടെ കന്നി കിരീട നേട്ടം. 90ാം മിനിറ്റിൽ ബിപിൻ സിങ് നേടിയ നിർണായക ​ഗോളാണ് മുംബൈ സിറ്റിക്ക് കിരീടത്തിലേക്കുള്ള വഴി തുറന്നത്. അവസാന നിമിഷം വരെ മത്സരം 1-1ന് മുന്നേറുകയായിരുന്നു.

ഫൈനലിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ​ ​ഗോൾ നേടിയിരുന്നു. പിന്നീട് രണ്ടാം പകുതിയുടെ അവസാനം വരെ മത്സരം സമനിലയിൽ മുന്നേറി. പോരാട്ടം അധിക സമയത്തേക്ക് നീളും എന്ന തോന്നലുണ്ടായ ഘട്ടത്തിലാണ് ബിപിൻ സിങിന്റെ ​ഗോളിന്റെ പിറവി. അതോടെ എടികെയുടെ കിരീട മോഹത്തിന് തിരിച്ചടി നേരിട്ടു. നേരത്തെ ആദ്യ പകുതിയിൽ മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോൾ നേടിയപ്പോൾ ടിറി വഴങ്ങിയ സെൽഫ് ഗോൾ മുംബൈയ്ക്ക് തുണയായി മാറുകയായിരുന്നു.

ആദ്യ മിനിറ്റ് മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം കാഴ്ചവെച്ചു. പക്ഷേ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ ശ്രമം വന്നത്. മോഹൻ ബഗാന്റെ ഹാവി ഹെർണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ പോസ്റ്റിൽ തട്ടിത്തെറിച്ചു. തകർപ്പൻ ഫ്രീകിക്കാണ് ഹെർണാണ്ടസ് എടുത്തത്.

Related Articles

Back to top button