ENTERTAINMENTMALAYALAM

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടി 20 ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ പരമ്പര 2-2 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. പരമ്പര വിജയികളെ തീരുമാനിക്കുന്ന പോരാട്ടമായതിനാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് തീപാറും.

ഒന്നാമത്തെയും മൂന്നാമത്തെയും ടി 20 മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാമത്തെയും നാലാമത്തെയും കളികൾ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ബാറ്റിങ്ങിൽ ഇന്ത്യ നിലവാരം പുലർത്തുമ്പോഴും ബോളിങ്ങും ഫീൽഡിങ്ങും തലവേദനയാണ്. ഫീൽഡിങ്ങിൽ വളരെ മോശം പ്രകടനമാണ് പല ഇന്ത്യൻ താരങ്ങളും നടത്തുന്നത്. ബാറ്റിങ്ങിൽ കെ.എൽ.രാഹുൽ ഫോം കണ്ടെത്താത്തത് നിരാശ പകരുന്നു. എന്നാൽ, രാഹുലിനെ ഒഴിവാക്കിയുള്ള ഒരു പരീക്ഷണത്തിനും നായകൻ കോഹ്‌ലി തയ്യാറല്ല.

സൂര്യകുമാർ യാദവ് അവസാന ഇലവനിൽ തുടർന്നേക്കും. ഇഷാൻ കിഷന് അവസരം നൽകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. കോഹ്‌ലി മൂന്നാമനായി തുടർന്നേക്കും. രാഹുലും രോഹിത് ശർമയും തന്നെയായിരിക്കും ഓപ്പണർമാർ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker