BREAKINGINTERNATIONALNATIONAL

‘ഇന്ത്യ എന്റെ വീട്, ഇവിടെ സുരക്ഷിതയാണ്’; മെക്‌സിക്കോക്കാരിയുടെ വീഡിയോ വൈറല്‍

വിദേശത്തു നിന്നുള്ള ഒരുപാടുപേര്‍ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. ഇന്ത്യയില്‍ താമസമാക്കുന്നവരുമുണ്ട്. അത് കുറച്ചു കാലത്തേക്കാവാം, ദീര്‍ഘകാലത്തേക്കും ആവാം. അതുപോലെ ഇന്ത്യയില്‍ നിന്നുള്ള വീഡിയോകള്‍ നിരന്തരം ഷെയര്‍ ചെയ്യാറുള്ള ഒരാളാണ് മെക്‌സിക്കോയില്‍ നിന്നുള്ള ജാക്വലിന്‍ മൊറേല്‍സ് ക്രൂസ്. ഇന്ത്യയില്‍ താമസമാക്കിയ ജാക്വലിന്‍ ഇന്ത്യയെ വിളിക്കുന്നത് തന്റെ വീട് എന്നാണ്.
ഇന്ത്യയെ കുറിച്ച് ജാക്വലിന്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയിലാണ് അവര്‍ താമസിക്കുന്നത്.
‘ഇന്ത്യയെ എന്റെ വീട് എന്ന് വിളിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്’ എന്നാണ് ജാക്വലിന്‍ മൊറേല്‍സ് ക്രൂസ് ഇപ്പോള്‍ വൈറലായ വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒരു പരിപാടിയിലാണ് വിദേശികള്‍ക്ക് ഈ രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് തെറ്റായ ധാരണകളുണ്ടെന്ന് അവര്‍ പറയുന്നത്. ഇന്ത്യന്‍ വസ്ത്രങ്ങളോ വെസ്റ്റേണ്‍ വസ്ത്രങ്ങളോ ആവട്ടെ എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട് എന്ന് അവര്‍ പറയുന്നതും വീഡിയോയില്‍ കാണാം.
നിരവധിപ്പേരാണ് ജാക്വലിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരുവിഭാ?ഗം അവര്‍ പറയുന്നതിനെ അനുകൂലിച്ചപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് അതിനെ എതിര്‍ത്തവരും ഉണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള ജാക്വലിന്‍ ഇന്ത്യയില്‍ നിന്നുള്ള അനേകം വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. അതില്‍ ഇന്ത്യയിലെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമെല്ലാം അവര്‍ വിവരിക്കാറുമുണ്ട്.

Related Articles

Back to top button