ഇന്ത്യ- ചൈന സംഘര്‍ഷം; പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ

0
1

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേയിലെത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്.

സൈനികരുമായി പ്രധാനമന്ത്രി സംസാരിച്ചു. സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികരെയും അദ്ദേഹം സന്ദർശിച്ചു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.

മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.