BUSINESSBUSINESS NEWS

ഇന്ത്യ ബുള്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിനു കീഴിലുള്ള ഭവനവായ്പാ സ്ഥാപനമായ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും. കടപ്പത്രത്തിന്റെ മുഖവില 1000 രൂപയാണ്. ഇഷ്യുവിന്റെ ആദ്യ ഘട്ടം 2021 സെപ്റ്റംബര്‍ 06 ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 ന് അവസാനിക്കും.
അടിസ്ഥാന ഇഷ്യു വലിപ്പം 200 കോടി രൂപയാണെങ്കിലും 800 കോടി രൂപ വരെ അധികം സമാഹരിക്കാനുള്ള അനുമതി കമ്പനിക്കുണ്ട്(മൊത്തം 1000 കോടി രൂപ). വാര്‍ഷികാടിസ്ഥാനത്തില്‍ 8.05 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ് കടപ്പത്രങ്ങളുടെ പലിശ.
പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ വാങ്ങാമെന്നതുള്‍പ്പെടെ കടപ്പത്രത്തിന് പത്ത് വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകള്‍ ഉണ്ട്. അല്ലെങ്കില്‍ പലിശയുള്‍പ്പെടെ കടപ്പത്രം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തിരികെ വാങ്ങാം. 24 മാസം, 36 മാസം, 60 മാസം, 87 മാസം എന്നിങ്ങനെയാണ് കടപ്പത്രങ്ങളുടെ കാലാവധി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker